തിരുവല്ല: മാർത്തോമ്മാ കോളജിലെ എൻസിസിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രമേയമായി തയാറാക്കിയ വീഡിയോ പ്രകാശനം തിരുവല്ല നിയോജകമണ്ഡലം വർഗീസ് മാമ്മൻ എംഎൽഎ നിർവഹിച്ചു.
കോളജ് ഐക്യുഎസി കോർഡിനേറ്റർ ഡോ.അന്റു അന്നം തോമസ് അധ്യക്ഷത വഹിച്ചു. എൻസിസി ഓഫീസർ ക്യാപ്റ്റൻ റെയ്സൺ സാം രാജു, റ്റിജു എം. ജോർജ്, പി.പി. അഭിനവ്, ഋതിക് പി. ഹരിലാൽ, എഫ്രേം , അഭിഷേക് എസ്. നായർ, സന്ദീപ്, അലൻ കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു.